സുപ്രീം കോടതിയിലെ നിയമ പോരാട്ടത്തിലെ അന്തിമ വിധി വരുന്നതുവരെ കാത്തിരിക്കുകയാണ് ഉചിതമെന്നും ജി.സുധാകരന്‍ പറഞ്ഞു. ജനുവരിയില്‍ ശബരിമലയില്‍ കയറുമെന്നും തടയുമെന്ന ഭീഷണി വകവയ്ക്കുന്നില്ലെന്നും തൃപ്തി ദേശായി നേരത്തെ പ്രതികരിച്ചിരുന്നു.

നൂറോളം പ്രവര്‍ത്തകരുമായി ജനുവരി ആദ്യവാരം ശബരിമലയിലെത്തും.ശബരിമലയില്‍ കടക്കാന്‍  ശ്രമിച്ചാല്‍ പമ്പയില്‍ തടയുമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ വനിത വിഭാഗമായ ദുര്‍ഗാവാഹിനിയുടെ ഭീഷണിയെ കാര്യമായി എടുക്കുന്നില്ല. തടയാന്‍ ശ്രമിക്കുന്നവര്‍ വരട്ടെ അപ്പോള്‍ കാണാമെന്നുമായിരുന്നു തൃപ്തി ദേശായിയുടെ പ്രതികരണം.