കണ്ണൂര്‍: വയൽക്കിളി സമരത്തിൽ പങ്കെടുത്ത പലർക്കും അവിടെ ഭൂമിയില്ലെന്ന് ജി.സുധാകരൻ. വികസന വിരോധികൾ പലതരത്തിലും വരുന്നുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി.

കണ്ണൂര്‍ കീഴാറ്റൂരില്‍ ബൈപ്പാസിനായി വയലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലം ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്നാണ് വയല്‍ക്കിളികളുടെ നിലപാട്. സമരക്കാര്‍ എതിര്‍പ്പറിയിച്ച അതേ അലൈന്‍മെന്‍റില്‍ തന്നെ കീഴാറ്റൂരില്‍ സ്ഥലമേറ്റെടുക്കുന്നതിനുള്ള കേന്ദ്രവിജ്ഞാപനം പുറത്തിറങ്ങിയിരുന്നു.

സമരക്കാര്‍ എതിര്‍പ്പറിയിച്ച അതേ അലൈന്മെന്റില്‍ തന്നെ കിഴാറ്റൂരില്‍ സ്ഥലമേറ്റെടുക്കുന്നതിനുള്ള കേന്ദ്രവിജ്ഞാപനം പുറത്തിറങ്ങിയിരിക്കുന്നത്. സമരക്കാരുടെ ആശങ്കകള്‍ പഠിച്ച ശേഷം മാത്രമേ സ്ഥലമേറ്റെടുക്കല്‍ വിജ്ഞാപനമുണ്ടാകുവെന്ന് പൊതുമരാമത്ത് മന്ത്രി വാക്ക് നല്‍കിയിരുന്നെങ്കിലും, പഴയ അലൈന്‍മെന്‍റ് പ്രകാരമുള്ള 3എ വിജ്ഞാപനം പുറത്തിറങ്ങിയതോടെ ഇതും പാഴായി.