അമ്മ പോലുള്ള സംഘടന ചാപ്ലിൻ ഉണ്ടാക്കിയിട്ടില്ല, സ്ത്രീകളെ ഉപദ്രവിച്ചിട്ടില്ല

തിരുവനന്തപുരം: മലയാള സിനിമയിലെ താരരാജാക്കന്മാ‍ർ ചാർളി ചാപ്ലിനെ കണ്ട് പഠിക്കണമെന്ന് മന്ത്രി .ജി.സുധാകരൻ. അമ്മ പോലുള്ള സംഘടന ചാപ്ലിൻ ഉണ്ടാക്കിയിട്ടില്ലെന്നും സ്ത്രീകളെ ഉപദ്രവിച്ചിട്ടില്ലെന്നും നികുതി വെട്ടിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു .

തിരുവനന്തപുരത്ത് പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച കുട്ടികളുടെ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.