ശരിയും തെറ്റും തമ്മിലുള്ള പോരാട്ടത്തിൽ അന്തിമ വിജയം ശരിക്ക് ആയിരിക്കും
ആലപ്പുഴ: ജി സുധാകരൻ അമ്പലപ്പുഴയിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മകൻ നവനീത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശരിയും തെറ്റും തമ്മിലുള്ള പോരാട്ടത്തിൽ അന്തിമ വിജയം ശരിക്ക് ആയിരിക്കും.പലപ്പോഴായി പറയാതിരുന്ന കാര്യങ്ങൾ പറയിപ്പിച്ചതാണ്.സുധാകരൻ പറഞ്ഞതിന്റെ എല്ലാം സത്യാവസ്ഥ കുടുംബത്തിന് അറിയാം.ഔചിത്യവും മര്യാദയും ഉള്ളതുകൊണ്ടാണ് ഇത്രയും നാളും ഒന്നും പറയാതിരുന്നത്.പറയേണ്ട സമയമായി എന്ന് തോന്നിയപ്പോൾ സുധാകരൻ എല്ലാം പറഞ്ഞു.ഇപ്പോൾ പറഞ്ഞില്ലായിരുന്നെങ്കിൽ ചരിത്രം ദുർവ്യാഖ്യാനിക്കപ്പെടും.അത്തരം ദുർവ്യാഖ്യാനങ്ങൾ വേണ്ട എന്ന് തോന്നി.ജി സുധാകരനെതിരെ സൈബർ അടത്തിൽ വ്യാപക ആക്രമണം ഉണ്ടാകുന്നു.അതിന് ആഹ്വാനം ചെയ്യുന്ന ചില കേന്ദ്രങ്ങൾ ഉണ്ട്.സ്ഥിരമായി ഒരേ പാറ്റേണിലുള്ള ആക്രമണം നടക്കുന്നു.അത്തരം കാര്യങ്ങളിൽ അസ്വസ്ഥതയുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു
എം സ്വരാജിനെതിരെ യും അദ്ദേഹം വിര്‍ശനം ഉന്നയിച്ചു.സത്യാനന്തര കാലത്തെ പറ്റി സംസാരിക്കുന്നവർ സുധാകരൻ എതിരെ വന്ന ആക്രമണങ്ങളെ തള്ളിപ്പറഞ്ഞില്ല.എന്തുകൊണ്ടാണ് അവർ തള്ളി പറയാതിരുന്നത് സത്യാനന്തരം പറയുന്നവർ സത്യമല്ലാത്ത കാര്യങ്ങൾ സ്വന്തം കൂട്ടത്തിൽ നിന്ന് വരുമ്പോൾ അതിനെ തള്ളി പറയണം.സത്യാനന്തരം പറയുന്നവർ സത്യസന്ധരാവണമെങ്കിൽ അങ്ങനെ കൂടി ചെയ്യണം എന്നും നവനിത് കൂട്ടിച്ചേര്‍ത്തു


