26-ാം മിനുറ്റില്‍ മാര്‍സലോയുടെ സുന്ദരന്‍ പാസില്‍ നിന്നാണ് ജീസസ് വലകുലുക്കിയത്

മോസ്കോ: റഷ്യന്‍ ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തിനിറങ്ങിയ ബ്രസീല്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലണ്ടിനെതിരെ സമനിലയില്‍ കുരുങ്ങിയ നെയ്മറിനും സംഘത്തിനും ഇന്ന് ജയം അനിവാര്യമാണ്. നെയ്മറിന്‍റെ നേതൃത്വത്തില്‍ മികച്ച മുന്നേറ്റമാണ് കോസ്റ്റാറിക്കക്കെതിരെ ബ്രസീല്‍ നടത്തുന്നത്.

ഗബ്രിയേല്‍ ജീസസും കുടീന്യോയും മാര്‍സലോയും നെയ്മര്‍ക്കൊപ്പം മികച്ച നീക്കങ്ങളുമായി മുന്നേറുകയാണ്. അതിനിടയിലാണ് 26-ാം മിനുറ്റില്‍ മാര്‍സലോയുടെ സുന്ദരന്‍ പാസില്‍ നിന്ന് ജീസസ് മനോഹരമായി വലകുലുക്കിയത്. എന്നാല്‍ റഫറി ഓഫ് സൈഡ് വിളിച്ചതോടെ ബ്രസീലും ആരാധകരും നിരാശരായി.

വീഡിയോ കാണാം