കണ്ണൂര്‍: പാനൂര്‍ കുറ്റേരിയില്‍ ഗെയ്ല്‍ പദ്ധതിയുടെ പൈപ്പിടലുമായി ബന്ധപ്പെട്ട ജോലികള്‍ പ്രദേശവാസികള്‍ തടഞ്ഞു. 64 കിലോമീറ്റര്‍ ദൂരത്തേക്കുള്ള പൈപ്പിടലാണ് നാട്ടുകാര്‍ തടഞ്ഞത്. അറിയിപ്പ് ലഭിക്കാതെ പണി തുടങ്ങിയെന്നാരോപിച്ചാണ് പ്രതിഷേധം. പൈപ്പിടല്‍ ജോലികള്‍ നടക്കുന്ന സ്ഥലത്തേക്ക് നാട്ടുകാര്‍ പ്രതിഷേധമാര്‍ച്ച് നടത്തുകയും ചെയ്തു. മാര്‍ച്ച് പോലീസ് തടഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
