കോഴിക്കോട്: ഗെയില്‍ പദ്ധതിയെ ചൊല്ലി കോഴിക്കോട് മുക്കത്ത് സംഘര്‍ഷം. പ്രദേശത്ത് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു. കെ.എസ്.ആര്‍.ടിസി ബസടക്കം നിരവധി വാഹനങ്ങള്‍ സമരക്കാര്‍ തകര്‍ത്തു. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സമാധാനപരമായി സമരം ചെയ്തവര്‍ക്ക് നേരെ പൊലീസ് ബലം പ്രയോഗിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയതോടെ പൊലീസും നാട്ടുകാരും ചേരിതിരിഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. സമരക്കാരെ അറസ്റ്റ് ചെയ്തതിനെതിരെ പൊലീസ് സ്റ്റേഷനു മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനവും അക്രമാസക്തമായി. പൊലീസ് സ്റ്റേഷന് മുന്നില്‍ പൊലീസും സമരക്കാരും വീണ്ടും ഏറ്റുമുട്ടി. കല്ലേറില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ശ്യാംകുമാറിനാണ് പരിക്കേറ്റത്. സമരക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.