തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗാന്ധി ജയന്തി വാരാഘോഷത്തിന് തുടക്കമായി. ഹൗസ് കീപ്പിംഗ്, നേഴ്‌സിംഗ് സൂപ്രണ്ട് ഓഫീസ്, പീഡ് സെല്‍ എന്നീ വിഭാഗങ്ങളുടെ മേല്‍നോട്ടത്തില്‍ ആശുപത്രിയിലും പരിസരത്തും നടന്ന പ്രത്യേക ശുചീകരണ പരിപാടി ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് ഉദ്ഘാടനം ചെയ്തു. വാരാചരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ ബോധവത്ക്കരണ ക്‌ളാസ്സുകള്‍, ഗാന്ധി സ്മൃതി എക്‌സിബിഷനുകള്‍, ലഹരി വിരുദ്ധ ചിത്ര പ്രദര്‍ശനം, ഹരിത വാരാചരണത്തിന്റെ ഭാഗമായി വൃക്ഷ തൈകളുടെ വിവര ശേഖരണം എന്നിവ സംഘടിപ്പിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
ആശുപത്രിയിലെ മുതിര്‍ന്ന ശുചീകരണ ജീവനക്കാരി റോസമ്മ ചേച്ചിയെ ചടങ്ങില്‍ ആദരിച്ചു.

