ഇടുക്കി: ഇടുക്കിയിലെ കുമളിക്ക് സമീപം ചെങ്കരയിൽ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയുടെ കൈ സാമൂഹ്യ വിരുദ്ധർ ഒടിച്ചു. പ്രതിമയുടെ ഇടതു കൈമുട്ടിനു താഴെയുള്ള ഭാഗമാണ് നശിപ്പിച്ചത്. കണ്ണട എടുത്തു മാറ്റുകയും ചെയ്തു. കഴിഞ്ഞ രാത്രിയിലാണ് സംഭവം. കോൺഗ്രസ് കുമളി മണ്ഡലം കമ്മറ്റിയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.