തമിഴ്നാട്ടിലെ സേലത്ത് ദില്ലി കൂട്ട ബലാത്സംഗത്തിന് സമാനമായ സംഭവം. ബസ്സിൽ യാത്ര ചെയ്ത പതിനഞ്ചുകാരിയായ ദളിത് പെൺകുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ബസ് ഡ്രൈവറും കണ്ടക്ടറും മറ്റൊരു ബസ് ജീവനക്കാരനും അറസ്റ്റിലായി. മുത്തംപട്ടി സ്വദേശികളായ പെരുമാൾ, മണിവണ്ണൻ, മുരുഗൻ എന്നിവരാണ് പിടിയിലായത്.
മറ്റു യാത്രക്കാർ ബസിൽ നിന്ന് ഇറങ്ങിപ്പോയ ശേഷം, ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബസ് മാറ്റിയാണ് ജീവനക്കാർ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിലാണ്. പ്രതികൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു.
