പാക്കിസ്ഥാനുമായും ചര്‍ച്ചയാകാം. പക്ഷേ, ഇത്തവണ അത് മേശയ്ക്ക് ഇരുവശവും ഇരുന്നല്ല. അത് യുദ്ധക്കളത്തിലാകാമെന്നും ഗംഭീര്‍ പറഞ്ഞു
ദില്ലി: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടു. വിഘടവാദികളുമായി ചര്‍ച്ചയാകാം. പാക്കിസ്ഥാനുമായും ചര്‍ച്ചയാകാം.
പക്ഷേ, ഇത്തവണ അത് മേശയ്ക്ക് ഇരുവശവും ഇരുന്നല്ല. അത് യുദ്ധക്കളത്തിലാകാമെന്നും ഗംഭീര്‍ പറഞ്ഞു. സഹിച്ചത് ഇത്രത്തോളം മതിയെന്ന് പറഞ്ഞാണ് തന്‍റെ ട്വീറ്റ് ഗംഭീര്‍ അവസാനിപ്പിക്കുന്നത്. ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹനത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 39 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
ആക്രമണത്തിന് പുറകേ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ നാളെ സർവകക്ഷിയോഗം വിളിച്ചു. നാളെ രാവിലെ 11 മണിക്ക് പാർലമെന്‍റ് ലൈബ്രറി കെട്ടിടത്തിലാണ് കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിലാകും യോഗം.
