ബെംഗളുരു: വിവാഹ വാഗ്ദാനം നല്‍കി യുവാവിനെ പീഡിപ്പിച്ചയാളെ പോലീസ് പിടികൂടി. ഡേറ്റിംഗ് വെബ്‌സൈറ്റ് വഴിയാണ് യുവാവ് ഇരയെ കുടുക്കിയത്. ബെംഗളുരു സ്വദേശിയായ ഷാസന്‍ ഷെയ്ഖ് ആണ് ചൊവാഴ്ച പിടിയിലായത്.

മുംബൈയിലെ ഗോറെഗാവ് സ്വദേശിയായ ഇരുപത്തിയഞ്ചുകാരനെയാണ് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. ഉത്തര്‍പ്രദേശുകാരനായ ഷെയ്ക്ക് ഏതാനും വര്‍ഷങ്ങളായി ബെംഗളുരുവില്‍ താമസിച്ചു വരികയായിരുന്നു. ഡേറ്റിംഗ് വെബ്‌സൈറ്റ് വഴി ഇയാള്‍ മുംബൈയില്‍ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്തു വന്നിരുന്ന ആളെ വീഴ്ത്തുകയായിരുന്നു.

പിന്നാലെ മുംബൈയില്‍ എത്തിയ ഷെയ്ക്ക് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി കൂട്ടുകാരനെ നിര്‍ബന്ധിച്ച് ലൈംഗീക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. പിന്നാലെ ഇതു പതിവാകുകയും ചെയ്തു. 

അവിടെ വെച്ച് ഒടുവില്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തുവെങ്കിലും ദിവസങ്ങള്‍ക്കു ശേഷം മടങ്ങി വരും എന്നു പറഞ്ഞു പോയ ഇയാള്‍ മുങ്ങുകയായിരുന്നു.നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തതതോടെ പീഡനത്തിനിരയായ ആള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.