ജിദ്ദ: ഗെയ്‌സ് ഓഫ് ജിദ്ദ സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയുടെ രണ്ടാം പതിപ്പ് നാളെ നടക്കും. മലബാറിലെ വിവിധയിനം ഭക്ഷ്യവിഭവങ്ങള്‍ തത്സമയം പാകം ചെയ്യുന്ന സ്റ്റാളുകളും ജിദ്ദയിലെ പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അബ്ഹൂര്‍ വില്ലയില്‍വെച്ചാണ് പരിപാടി.