എന്നാല്‍ പ്രാഥമിക ചികിത്സ പോലും നല്കിയില്ലെന്നും ,മകളുടെ ആരോഗ്യ നില വഷളായി എന്നുമാണ് പെൺകുട്ടിയുടെ അമ്മയുടെ പരാതി. അടിയന്തര ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രതിഷേധമിരുന്നു
പൂജപ്പുര മഹിള മന്ദിരത്തിലെ സുഹൃത്തുക്കളും ഒത്ത് മുറി വൃത്തിയാക്കുന്നനിതിടെയാണ് ചൂടുവെള്ളം നിറച്ച ബക്കറ്റ് മറിഞ്ഞ്, പെൺകുട്ടിക്ക് ഗുരുതമായി പൊള്ളലേറ്റത്.തുടര്ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മതിയായ ചികിത്സയും പരിചരണവും കുട്ടിക്ക് നല്‍കിയില്ലെന്നാണ് അമ്മയുടെ പരാതി
അഞ്ചാം വാര്‍ഡില്‍ കുട്ടിയെ പ്രവേശിപ്പിച്ച ശേഷം ആശുപത്രി അധികൃതര് തിരിഞ്ഞു നോക്കിയില്ലെന്ന് ദൃക്സാക്ഷികളും പറയുന്നു, കുട്ടിക്ക് ചികിത്സ നിഷേധിച്ചവര്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പരാതികള്‍ക്കൊടുവില്‍ കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
