ഇറ്റലിയില്‍ ലോകകപ്പ് തയ്യാറെടുപ്പിലാണ് നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ ജര്‍മ്മനി
റോം: ഇറ്റലിയില് ലോകകപ്പ് തയ്യാറെടുപ്പിലാണ് നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ ജര്മ്മനി. ലോകകപ്പിന്റെ സന്നാഹ മത്സരത്തില് അയല്രാജ്യക്കാരായ ഓസ്ട്രേയിയയോട് അപ്രതീക്ഷിത തോല്വിയും അവര് വഴങ്ങി. അതിനിടയിലാണ് ടീമിലെ ഒരു രഹസ്യം പരസ്യമായത്. ജര്മ്മന് കോച്ച് ജോക്കിം ലോ ആണ് ടീം അംഗങ്ങള്ക്ക് കര്ശ്ശന നിര്ദേശം നല്കിയത്. ഇനി ലോകകപ്പ് ജയിക്കാതെ സെക്സ് പാടില്ലെന്നാണ് ആ കര്ശന നിര്ദേശം.
ഭാര്യമാരേയും പരിശീലന വേദിയിലേക്ക് പ്രവേശിപ്പിക്കേണ്ടെന്നാണ് ജര്മ്മന് പരിശീലകന്റെ തീരുമാനം. കളിയിലുള്ള ശ്രദ്ധപോകുമെന്ന ഭീതിയാണ് ലോയ്ക്ക്. കളിക്കാര്ക്ക് അവരെ കാണുവാന് നിര്ബ്ബന്ധമുണ്ടായാല് അതിന് പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. എന്നാല് അത് കളിയില്ലാത്തപ്പോള് മാത്രം. ടൂര്ണമെന്റിനിടയില് ഒരിക്കലും അവരുമായി ഒരു ബന്ധവും പാടില്ലെന്നാണ് നിര്ദേശം.
ഇതിന് ഒപ്പം തന്നെ സോഷ്യല് മീഡിയയില് പ്രിയരായ മെസ്യൂട്ട് ഓസില്, തോമസ് മുള്ളര്, മാര്ക്കോ റൂസ്, ലിറോയ് സാനേ എന്നിവര്ക്ക് സാമൂഹ്യമാധ്യമങ്ങളില് പ്രവേശിക്കുന്നതിനും വിലക്കുണ്ട്. ടീം സ്പിരിറ്റ് വര്ദ്ധിപ്പിക്കുന്നതിനായി കളിക്കാര്ക്ക് പക്ഷേ മദ്യപിക്കാന് അനുമതിയുണ്ട്. ഇറ്റലിയിലെ ദക്ഷിണ ടെയ്റോളിലാണ് ജര്മ്മനിയുടെ ക്യാമ്പ്.
എഫ് ഗ്രൂപ്പില് മെക്സിക്കോ, ദക്ഷിണ കൊറിയ, സ്വീഡന് എന്നീ ടീമുകള്ക്കൊപ്പമാണ് ജര്മ്മനി. ജൂണ് 17 ന് മെക്സിക്കോയ്ക്ക് എതിരേയാണ് ആദ്യ മത്സരം. ഇതേ സമയം ജര്മ്മന് പരിശീലകനുള്ള നൈജീരിയയ്ക്കും വന് വിലക്കുകളാണ് ലോകകപ്പില്. . കളിക്കാര് ഹോട്ടലിന് പുറത്ത് ലൈംഗികത്തൊഴിലാളികളെ തേടുന്ന പരിപാടി വേണ്ടെന്നും റഷ്യന് പെണ്കുട്ടികളെ ഹോട്ടലിന്റെ ഏഴയല്പക്കത്ത് അടുപ്പിക്കേണ്ടെന്നുമാണ് തീരുമാനം.
