ബംഗളൂരു: കോളജ് ക്യാംപസില്‍വച്ച് ബൈക്കിടിച്ചു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശിനി നിലീന ചന്ദ്രനാണു ജൂനിയര്‍ വിദ്യാര്‍ഥി ഓടിച്ച ബൈക്ക് ഇടിച്ചു മരിച്ചത്. കഴിഞ്ഞ 23നു ഹോളി ദിവസമായിരുന്നു സംഭവം.
ബംഗളൂരു തുങ്കൂര്‍ ശ്രീ സിദ്ധാര്‍ഥ ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനിയായിരുന്നു നിലീന. ക്യാംപസിനുള്ളില്‍ അമിത വേഗതയിലോടിച്ച ബൈക്ക് നിലീനയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഉടന്‍ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇത്രയും ദിവസം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞു 2.40 ഓടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
