മകള്‍ അപകടത്തിലായത് തൊട്ടടുത്തുണ്ടായിരുന്ന അച്ഛന്‍ പോലുമറിഞ്ഞില്ല മുപ്പത് സെക്കന്‍ഡോളം ശ്വാസം കിട്ടാതെ പിടഞ്ഞു

തിരക്കുപിടിച്ച നീന്തല്‍ക്കുളത്തില്‍ ചുറ്റുമുള്ളവരുടെ കണ്ണില്‍പ്പെടാതെ മുങ്ങിത്താഴുകയായിരുന്നു ആ കൊച്ചുപെണ്‍കുട്ടി. ഏതാണ്ട് മുപ്പത് സെക്കന്‍ഡ് നേരത്തോളം കുട്ടി ജീവനുവേണ്ടി പിടഞ്ഞിട്ടും തൊട്ടടുത്തുണ്ടായിരുന്ന അച്ഛന്‍ പോലും ഇക്കാര്യം അറിഞ്ഞില്ല. കൃതൃമത്തിരകളില്‍ പെട്ട് ശ്വാസം മുട്ടി കൈകാലിട്ടടിക്കുന്ന പെണ്‍കുട്ടിയെ ഏറെ നേരത്തിന് ശേഷം കുളത്തിന് സമീപമുണ്ടായിരുന്ന വനിതാ ലൈഫ് ഗാര്‍ഡാണ് ശ്രദ്ധിക്കുന്നത്. 

ലൈഫ്ഗാര്‍ഡ് തക്ക സമയത്ത് ഇടപെട്ടതിനാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി. 'ലൈഫ് ഗാര്‍ഡ് റെസ്‌ക്യൂ' ആണ് യൂട്യൂബിലൂടെ രക്ഷാപ്രവര്‍ത്തനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സംഭവം നടന്നത് യു.എസ്സിലാണെന്നാണ് സൂചന.