ഹൈദരാബാദ്: വിവാഹിതയായതില്‍ മനംനൊന്ത് ബിരുദ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ദൊമാല്‍ഗുഡയിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ് വിദ്യാര്‍ത്ഥിനി കൃഷ്ണവേണിയാണ് ആത്മഹത്യ ചെയ്തത്.

എഴുമാസങ്ങള്‍ക്ക് മുമ്പാണ് കൃഷ്ണവേണി 25 കാരനായ പ്രേമം സാഗറിനെ വിവാഹം ചെയ്യുന്നത്. തന്‍റെ സ്വകാര്യ ഡയറിയില്‍ വിവാഹത്തോടുള്ള തന്‍റെ അനിഷ്ഠം പെണ്‍കുട്ടി രേഖപ്പെടുത്തിയിരുന്നു. 

 തന്‍റെ മാതാപിതക്കള്‍ തന്നെ മനസിലാക്കുന്നില്ലെന്നും തനിക്ക് വിവാഹത്തോട് താല്‍പ്പര്യമില്ലെന്നും ഡയറിയില്‍ എഴുതിയിരുന്നതായി പൊലീസ് പറയുന്നു. വിവാഹത്തിന് ശേഷവും പഠനമാരംഭിച്ച പെണ്‍കുട്ടി ഹോസ്റ്റല്‍ മുറിയില്‍ വെള്ളിയാഴ്ച ആത്മഹത്യ ചെയ്യുകയായിരുന്നു.