ഒര്‍ലാണ്ടോ: ബീജദാതാവായ പിതാവിന്‍റെ മകള്‍ അഞ്ചുവര്‍ഷത്തെ അന്വേഷണത്തിനിടയില്‍ തന്റെ 40 സഹോദരങ്ങളെ കണ്ടെത്തി. കിയാനി അരോയൊ എന്ന യുവതിയാണു തന്റെ ഇത്രയുമധികം സഹോദരങ്ങളെ കണ്ടെത്തിയത്. നാലു സെറ്റ് ഇരട്ടകളെ കണ്ടെത്തിയത് ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നിവിടങ്ങളില്‍ നിന്നാണ്. 

21 കാരിയായ കിയാന തന്നെയാണ് ഏറ്റവും മൂത്തയാള്‍. ഏറ്റവും ഇളയായാളുടെ പ്രായം അഞ്ചുമാസമാണ്. തന്റെ അമ്മയാണു താന്‍ ജനിച്ചതു ബീജദാതാവില്‍ നിന്നുമാണ് എന്നു വ്യക്തമാക്കിയത്. തനിക്ക് സഹോദരങ്ങള്‍ ഉണ്ടോ എന്ന് അറിയണമെന്ന ആഗ്രഹമാണ് ഇത്രയും സഹോദരങ്ങളെ കണ്ടെത്താന്‍ സഹായിച്ചത് എന്നു കിയാനി പറയുന്നു. കണ്ടെത്തുക മാത്രമല്ല ഇവര്‍ എല്ലാവരേയും നേരിട്ടു കാണുകയും ചെയ്തു.