എറാണാകുളം: എറണാകുളം ചെറായി ബീച്ചില്‍ യുവതി കുത്തേറ്റുമരിച്ചു. വരാപ്പുഴ സ്വദേശി ശീതള്‍ ആണ് മരിച്ചത്. കുത്തേറ്റ യുവതി ഓടി തൊട്ടുത്ത റോഡിലെത്തി. സമീപത്തെ റിസോര്‍ട്ടിന് മുന്നിലേക്ക് ഓടിക്കയറിയെ യുവതിയെ റിസോര്‍ട്ട് ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതിയുടെ ശരീരത്തില്‍ ആറ് കുത്തേറ്റിരുന്നു. ഒരു യുവാവിനൊപ്പമാണ് യുവതി ബീച്ചിലെത്തിയത്. യുവതിയോടൊപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് തിരിയുന്നുണ്ട്.