പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി
നഗർ: ജമ്മു കാശ്മീരില് സ്കൂട്ടറില് സഞ്ചരിക്കുകയായിരുന്ന യുവതിയെ ബൈക്കില് പിന്തുടര്ന്ന് അപമാനിക്കാന് ശ്രമിച്ച മൂന്ന് യുവാക്കള് അറസ്റ്റില്. ഉമർ ഫറൂഖ് (19), അസ്ഹർ വാണി (18), നയിം ഇക്ബാൽ (19) എന്നിവരാണ് അറസ്റ്റിലായത്. കാശ്മീരിലെ ഡോഡയിലെ ബധർവയിലായിരുന്നു സംഭവം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യം സോഷ്യല്മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് യുവാക്കൾ കുടുങ്ങിയത്.
പെൺകുട്ടി സ്കൂളിൽനിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. സ്കൂട്ടറിൽ എത്തിയ പെൺകുട്ടിയെ ഫറൂഖ് വലിച്ചിടുകയായിരുന്നു. ഫറൂഖും അസ്ഹർ വാണിയും നയിം ഇക്ബാലും ഒരു ബൈക്കിൽ എത്തി പെണ്കുട്ടിയെ കാത്തു നില്ക്കുകയായിരുന്നു. സ്കൂട്ടറിൽ എത്തിയ പെൺകുട്ടിയെ ഉപദ്രവിക്കാൻ ഫറൂഖ് ബൈക്കിൽനിന്ന് റോഡിലിറങ്ങിനിന്നു. സ്കൂട്ടർ തട്ടിയതിനെ തുടർന്ന് ഫറൂഖും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പെൺകുട്ടിയും റോഡില് വീഴുന്നതും ദൃശ്യങ്ങളില് കാണാം
