ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീയെ പിന്തുടര്‍ന്ന നൂറുകണക്കിന് പേര്‍ ഇവരെ തടഞ്ഞിട്ട് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തടയാന്‍ ശ്രമിച്ച പൊലീസുകാരെ സംഘം ആക്രമിച്ചു. നിരവധി വനിതാ പൊലീസുകാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
മദ്യലഹരിയില്‍ അലറിവിളിച്ച് നടക്കുന്ന ആള്‍ക്കൂട്ടങ്ങളുടെ പിടിയിലായിരുന്നു രാജ്യ തലസ്ഥാനമെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കയറിപ്പിടിച്ച ആള്‍ക്കൂട്ടത്തില്‍നിന്ന് രക്ഷപ്പെടാന്‍ ബൈക്കോടിച്ചു പോവുന്ന യുവതിയ്ക്ക് പിന്നാലെ ആര്‍ത്തലച്ച് ഓടി വരുന്ന യുവാക്കള്‍ ദൃശ്യങ്ങളില്‍ കാണാം. പിന്തുടര്‍ന്നെത്തിയ യുവാക്കള്‍ ഇവരുടെ ബൈക്ക് തടഞ്ഞ് ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. സംഘത്തിലെ മൂന്ന് ചെറുപ്പക്കാരെ പൊലീസ് പിടികൂടി. തുടര്‍ന്ന് കൂടുതല്‍ പേരെത്തി പൊലീസ് പിക്കറ്റ് ആക്രമിച്ച് ഇവരെ മോചിപ്പിച്ചു. ആക്രമണത്തില്‍ വനിതാ പൊലീസുകാര്‍ക്ക് അടക്കം പരിക്കേറ്റു.

