വിദ്യാർത്ഥിനി ജീവനൊടുക്കി സഹപാഠികളുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെടുത്തു
തൃശൂര്‍: തൃശൂരിൽ സഹപാഠികളുടെ ഭീഷണിയിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. പ്രൊഫിൻസ് കോളേജിലെ സിഎ വിദ്യാർത്ഥിനിയായ പിബി അനഘയാണ് ബന്ധുവീട്ടിൽ തൂങ്ങി മരിച്ചത്.
സുഹൃത്തുക്കളുടെ പേരെഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. അനഘയ്ക്ക് സഹപാഠിയായ യുവാവിന്റെ വധഭീഷണി ഉണ്ടായിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
