ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്‍റെ സഹോദരിയും എഴുത്തുകാരിയുമായ ഗീതാ മെഹ്ത്ത പത്മശ്രീ പുരസ്കാരം നിരസിച്ചു. കേന്ദ്ര സര്‍ക്കാരിനും ഒഡിഷ സര്‍ക്കാരിനും  തനിക്കും നാണക്കേടാണെന്ന് ഗീതാ മെഹ്ത്ത .   

ന്യൂയോര്‍ക്ക്: പത്മശ്രീ പുരസ്കാരം നിരസിച്ച് ഒഡിഷ്യ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്‍റെ സഹോദരിയും എഴുത്തുകാരിയുമായ ഗീതാ മെഹ്ത്ത . ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ പുരസ്കാരം സ്വീകരിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഗീതാ മെഹ്ത്ത ന്യൂയോര്‍ക്കിൽ വ്യക്തമാക്കി. ഇത് തനിക്കും കേന്ദ്ര സര്‍ക്കാരിനും ഒഡിഷ സര്‍ക്കാരിനും നാണക്കേടുണ്ടാക്കും . തൂക്കു സഭയുണ്ടായാൽ ബി ജെ ഡിയെ ഒപ്പം കൂട്ടാൻ ബി ജെ പി ശ്രമിക്കുന്നുവെന്ന പ്രചരണമുള്ള സാഹചര്യത്തിലാണ് ഗീതാ മെഹ്ത്ത പത്മ പുരസ്കാരം നിരസിക്കുന്നത്.