ചാലക്കുടി-പോട്ട ദേശീയപാതയിൽ കാറിൽ കൊണ്ടുപോയ ഒരു കിലോ സ്വർണം കവർന്നു. നെടുമ്പാശേരിയിൽ നിന്ന് കൊടുവള്ളിയിലേക്ക് കൊണ്ടുപോയ സ്വർണമാണ് കവർന്നത്.
തൃശൂര്‍: ചാലക്കുടി: ചാലക്കുടി പോട്ട ദേശീയ പാതയിൽ കാർ അപകടമുണ്ടാക്കി സ്വർണ കവർച്ച. നെടുമ്പാശേരിയിൽ നിന്ന് കൊടുവള്ളിയിലേക്ക് കാറിൽ കൊണ്ടുപോയ ഒരു കിലോ സ്വർണമാണ് കവർന്നത്. രാവിലെ ആറരയോടെയായിരുന്നു സംഭവം.
സ്വർണമുള്ള കാറിൽ മറ്റൊരു ഇന്നോവ കാർ ഇടിച്ചു. ഇന്നോവ കാറിലുണ്ടായിരുന്നവരിൽ രണ്ടു പേർ സ്വർണമുള്ള കാറിൽ കയറി ഓടിച്ചു പോയി. ഒരു കിലോമീറ്റർ അകലെയുള്ള വിജനമായ പറമ്പിൽ കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഒരു കിലോ സ്വർണം നഷ്ടപ്പെട്ടെന്നാണ് പരാതിക്കാരുടെ മൊഴി. സമാനമായി നെടുമ്പാശേരിയിൽ 14 കിലോ സ്വർണം പത്തു വർഷം മുമ്പ് കവർന്നിരുന്നു. കവർച്ചാ സംഘത്തെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.
