ദോഹയിൽ നിന്നും വന്ന ഖത്ത‌ർ എയർവെയിസ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. മൈക്രോ ഓവനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്. 

കൊച്ചി: നെടുമ്പാശേരിയില്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് രണ്ടര കിലോ സ്വര്‍ണം പിടിച്ചെടുത്തു. കണ്ണൂർ സ്വദേശി ടി ഉനൈസിൽ നിന്നാണ് ഇരുപത്തി മൂന്ന് സ്വർണ്ണ ബിസ്ക്കറ്റുകൾ പിടിച്ചെടുത്തത്. ദോഹയിൽ നിന്നും വന്ന ഖത്ത‌ർ എയർവെയിസ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. മൈക്രോ ഓവനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്.