രണ്ട് കോടിയുടെ സ്വര്‍ണ്ണം പേസ്റ്റ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ചവര്‍ പിടിയില്‍

First Published 9, Apr 2018, 11:27 PM IST
gold seized in paste form karippur
Highlights

ഡി.ആര്‍.ഐ ഉദ്ദ്യോഗസ്ഥരാണ് പരിശോധനയ്ക്കിടെ സ്വര്‍ണ്ണം കണ്ടെത്തിയത്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വര്‍ണ്ണം പിടിച്ചെടുത്തു. രണ്ട്  കോടി രൂപ വിലവരുന്ന സ്വർണമാണ് പരിശോധനക്കിടെ റവന്യൂ ഇന്റലിജന്‍സ് ഉദ്ദ്യോഗസ്ഥര്‍ പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ ഷെറീജ്, പുളിക്കൽ ഷാഫി, വയനാട് സ്വദേശിയായ അബ്ദുൾ ജലീൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  പേസ്റ്റ് രൂപത്തിലായിരുന്നു ഇവര്‍ സ്വർണം കടത്താൻ ശ്രമിച്ചതെന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ പറഞ്ഞു.

 

loader