തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടു കിലോ സ്വര്‍ണവുമായി രണ്ട് ആലപ്പുഴ സ്വദേശികള്‍ കസ്റ്റംസിന്റെ പിടിയിലായി. മസ്‌കറ്റില്‍ നിന്നും രാവിലെയുള്ള വിമാനത്തില്‍ എത്തിയതായിരുന്നു ഇരുവരും. ഷൂസിലാണ് ഇവര്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തുവരുകയാണ്.