ഗൊറില്ലകള്‍ മനുഷ്യരെപ്പോലെ ഇരുകാലില്‍ നടക്കുന്നത് അപൂര്‍വ്വമാണ്

ഫിലാഡല്‍ഫിയ: ഗൊറില്ലകള്‍ മനുഷ്യരെപ്പോലെ ഇരുകാലില്‍ നടക്കുന്നത് അപൂര്‍വ്വമാണ്. എന്നാല്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയിലെ കാഴ്ച ബംഗ്ലാവില്‍ ഇത് സ്ഥിരം കാഴചയാണ്. 

ഇവിടുത്തെ ലൂയിസ് എന്ന ഗൊറില്ല മിക്കപ്പോഴും നടക്കുന്നത് ഇരുകാലിലാണ്. കയ്യില്‍ നിറയെ ആഹാരമുള്ളപ്പോഴും നിലം മുഴുവന്‍ ചെളി നിറഞ്ഞിരിക്കുകയാണെങ്കിലും ലൂയിസ് ഇങ്ങനെയാണെന്നാണ് അധികൃതര്‍ പറയരുത്. 

Scroll to load tweet…

കാഴ്ച ബംഗ്ലാവിലെ ജീവനക്കാര്‍ ഫേസ്ബുക്കിലും ട്വിറ്ററിലും നല്‍കിയ 18കാരനായ ഈ ഗൊറില്ലയുടെ വീഡിയോ ആളുകളെ ചിരിപ്പിക്കുകയാണ്.