ഏറെ കോട്ടിഘോഷിച്ച് മുന്‍മന്ത്രി പികെ ജയലക്ഷ്മി തുടങ്ങിയ പദ്ധതിയാണ് ഗോത്രസാരഥി. കോഴി‍ഞ്ഞുപോക്ക് തടയാന്‍ വാഹനങ്ങളില്‍ സൗജന്യമായി കുട്ടികളെ സ്കൂളിലെത്തിക്കുന്ന പദ്ധതി. ലക്ഷങ്ങള്‍ മുടക്കി വയനാട്ടിലെ മാത്രം 150തിലധികം സ്കൂളുകളില്‍ ഈ പദ്ധതി നടപ്പിലാക്കി. അഞ്ഞൂറിലധികം വാഹനങ്ങള്‍ ദിനംപ്രതി ഓടി എണ്ണായിരത്തിലധികം കുട്ടികളെ സ്കൂളിലെത്തിച്ചെന്നാണ് വകുപ്പിന്‍റെ വിശദീകരണം. ഈ വിവരാവനകാശ രേഖയും കാണിക്കുന്നത് അതോക്കെ തന്നെ

പക്ഷെ ഈതോക്കെ ശരിയാണോ എന്നസംശയമാണ് കൂടുതല്‍ അന്വേഷിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. മന്ത്രി ജയലക്ഷ്മിയുടെ വീടിനടുത്ത സ്കൂള്‍ തന്നെ ഞങ്ങള്‍ പരിശോധിച്ചു. എടത്തന ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ ഓടിയത് ഏഴു വാഹനങ്ങള്‍. ഈ വാഹനങ്ങളെകുറിച്ചറിയാല്‍ ഞങ്ങള്‍ ഗതാഗത വകുപ്പിന്‍റെ സൈറ്റിലോന്നു നോക്കി വാഹനം ട്രാക്ടര്‍. 

ട്രാക്ടറിലെങ്ങനെ കുട്ടികളോ കോണ്ടുപോകുമെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. മറ്റു സ്കൂളുകളുടെ കാര്യത്തിലും ഇതോക്കെ തന്നെ പലതും സ്വകാര്യവാഹനങ്ങള്‍ ടാക്സി മാത്രമെ ഓടിക്കാവു എന്ന ചട്ടവും അവര്‍ അട്ടമറിച്ചു.

എതെങ്കിലും നമ്പറിട്ട് പണം തട്ടുന്ന പുതിയ രീതി. പദ്ധതിയുടെ നടത്തിപ്പ് അതാത് സ്കൂളുകള്‍ക്കായതിനാല്‍ വിദ്യ നല‍്കേണ്ടവര്‍തന്നെ പണം അടിച്ചുമാറ്റുന്നുവെന്ന് വ്യക്തം. വയനാട് ജില്ലയില്‍ മുന്നുവര‍്ഷത്തിനിടെ ഇങ്ങനെ നഷ്ടമായത് ലക്ഷങ്ങളാണ്. ഇപ്പോഴും ഈ പദ്ധതി നടപ്പിലാക്കുന്നുവോ എന്നായി ഞങ്ങളുടെ അടുത്ത അന്വേഷണം നടപ്പിലാക്കുന്നുവെന്നാണ് ട്രൈബല്‍ വകുപ്പിന്‍റെ വിശദീകരണം പക്ഷെ കുട്ടികളില്‍ അധികവും സ്കൂളില്‍ പോകാതെ കോളനികളില്‍ തന്നെ ബൈറ്റ്

വാഹനമില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് പോകാന്‍ പറ്റുന്നില്ല എന്ന് മാതാപിതാക്കളും സമ്മതിക്കുന്നു. മാനന്തവാടിയിലെും പുല്‍പ്പള്ളിയിലെയും വന അതിര്‍ത്തിയിലെ കോളനികള്‍ സന്ദര്‍ശിച്ചപ്പോഴും കാണാനയതും ഇങ്ങനെ തന്നെ. ഇങ്ങനെയോക്കെ. കുടകിലെ പുഴയില്‍കളഴിച്ചും മീന്‍പിടിച്ചുമോക്കെ സമയം കളയുന്നു. സ്കൂളില്‍ ചേരുന്നതില്‍ പകുതിയലധികം കുട്ടികളും പഠിക്കാനെത്തുന്നില്ല പദ്ധതി പൂര്ണ്ണമായും പരാജയപ്പെട്ടുവെന്ന് സാരം

ഇവരെ സ്കൂളിലെത്തിക്കാനുള്ള ബാധ്യത ട്രൈബല്‍വകുപ്പിനോപ്പം അദ്ധ്യാപകര്‍ക്കുമുണ്ട്. സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി സ്കൂള്‍ തുടങ്ങുമ്പോള്‍ അതുചെയ്യും പിന്നീട് മറക്കും. ഈ സ്വാര്‍ത്ഥത വിദ്യലഭിച്ചുവളരേണ്ട വലിയ തലമുറയെയാണ് ഇരുട്ടിലാക്കുന്നതെന്ന് ആരും ഓര്‍ക്കുന്നില്ല