ഖത്തര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി വി.കെ സിങ് ഇന്ന് രാവിലെ കുവൈത്തിലെത്തും. രാവിലെ 9 മണിക്ക് ഇന്ത്യന്‍ എംബസി അങ്കണത്തില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ അദ്ദേഹം അനാശ്ചാദനം ചെയ്യും. തുടര്‍ന്ന്, അദ്ദേഹവും സ്ഥാനപതി സുനില്‍ ജെയിനും കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ വകുപ്പ് മന്ത്രി അടക്കമുള്ള ഉന്നതരുമായി ഇന്ത്യന്‍ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. രാജ്യത്ത് താമസ കുടിയേറ്റ നിയമ ലംഘകരായി മാറിയിട്ടുള്ള 30,000ല്‍ അധികം വരുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്കായിരിക്കും മുന്‍ഗണന.