കോഴിക്കോട് ജില്ല പൊലീസ് മേധാവിയുടെ ശുപാര്‍ശ അനുസരിച്ച് സാങ്കേതിക വിദ്യാഭ്യാസ ഡയരക്ടറാണ് രജീഷിനെ സസ്‌പെന്റ് ചെയ്ത് ഉത്തരവിറക്കിയത്. രജീഷിന് തീവ്ര ഇടതു ബന്ധമുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.നിലമ്പൂര്‍ കൊലയുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കാളിയായിരുന്നു രജീഷ്. രജീഷിനെതിരെ യുഎപിഎ ചുമത്താനും നീക്കമുണ്ട്.

എന്നാല്‍ തനിക്ക് തീവ്ര ഇടത് സംഘടനകളുമായി ബന്ധമില്ലെന്നും ജനകീയ മനുഷ്യാവകാശ സംഘടനയുടെ പ്രവര്‍ത്തകനാണെന്നും രജീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഉത്തരവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് രജീഷ് വ്യക്തമാക്കി.