ഹൊറിസോണ്ടല്‍ ലെഗ്കേള്‍സ്, റോവിങ് മെഷീന്‍, കൊമേഴ്ഷ്യല്‍ എലിപ്ടിക്കല്‍ ട്രെയിനര്‍ എന്നിങ്ങനെയുള്ള ആധുനിക ഉപകരണങ്ങളുടെ നിരയുമായി കാഴ്ച്ചയില്‍ത്തന്നെ അതിമനോഹരമായ വിശാലമായ ജിംനേഷ്യം.

കണ്ണൂര്‍: സ്വകാര്യ ജിമ്മുകളെ വെല്ലാന്‍ കണ്ണൂരില്‍ സര്‍ക്കാര്‍ വക ഒരു അത്യാധുനിക ജിംനേഷ്യം. കായികതാരങ്ങള്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ജിംനേഷ്യം 1.25 കോടി രൂപാ ചെലവിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ജൂലെ ഒന്നിനാണ് ഉദ്ഘാടനം

ഹൊറിസോണ്ടല്‍ ലെഗ്കേള്‍സ്, റോവിങ് മെഷീന്‍, കൊമേഴ്ഷ്യല്‍ എലിപ്ടിക്കല്‍ ട്രെയിനര്‍ എന്നിങ്ങനെയുള്ള ആധുനിക ഉപകരണങ്ങളുടെ നിരയുമായി കാഴ്ച്ചയില്‍ത്തന്നെ അതിമനോഹരമായ വിശാലമായ ജിംനേഷ്യം. ശരീര സൗന്ദര്യവും ആരോഗ്യവും ശ്രദ്ധിക്കുന്നവര്‍ക്ക് അന്താരാഷ്‌ട്ര നിലവാരമുള്ള കിടിലന്‍ ഉപകരണങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.

കായികതാരങ്ങളുടെ പരിശീലനത്തിനാണ് ഊന്നല്‍ നല്‍കുന്നത്. 55 ലക്ഷം രൂപ ചെലവഴിച്ചാണ് ഉപകരണങ്ങള്‍ എത്തിച്ചിരിക്കുന്നത്. എന്നാല്‍ കുറഞ്ഞ ഫീസ് നല്‍കി പൊതുജനങ്ങള്‍ക്കും ഇവിടെയെത്തി ജിമ്മന്മാരാകാം. കായിക മേഖലയില്‍ കൂടുതല്‍ നേട്ടങ്ങള്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായി കണ്ണൂരിന് പുറമേ മറ്റ് അഞ്ച് ജില്ലകളില്‍ക്കൂടി ലൈഫ് സ്റ്റൈല്‍ ഫിറ്റ്നസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.