തിരുവനന്തുപുരം: കണ്ണൂര്‍ കൊലപാതകത്തെ അപലപിച്ച് ഗവര്‍ണര്‍. തുടര്‍ച്ചയായ രാഷ്ട്രീയ കൊലപാതകങ്ങള്‍ പ്രതിച്ഛായ തകര്‍ക്കും. രാഷ്ട്രീയ നേതാക്കള്‍ സമാധാനത്തിനായി കൈകോര്‍ക്കണമെന്നും ഗവർണര്‍ പി സദാശിവം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കണ്ണൂര്‍ പേരാവൂര്‍ നെടുംപൊയിലില്‍ വച്ച് കക്കയങ്ങാട് ഗവ.ഐടിഐയിലെ വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദിനെ കാറിലെത്തിയ മുഖംമൂടി സംഘം ഓടിച്ചിട്ട് വെട്ടിക്കൊന്നത്. സംഭവത്തില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ വന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്യാമപ്രസാദിന്‍റേത് രാഷ്ട്രീയകൊലപാതകമാണെന്നും എല്ലാ പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.