സുരക്ഷാ ഭീഷണിയുള്ളതിനാല്‍, തന്നെ കേരളത്തിന് പുറത്തുള്ള ജയിലിലേക്ക് മാറ്റണമെന്ന് സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനായുള്ള അപേക്ഷ ഗോവിന്ദച്ചാമിയുടെ അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തില്‍ വെച്ച് ഗോവിന്ദച്ചാമി പുറത്തിറങ്ങിയാല്‍ അയാള്‍ക്കെതിരെ പലതരത്തിലുള്ള അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകനായ അഡ്വ. ബി.എ ആളൂര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തമിഴ്നാട്ടിലെയോ ആന്ധ്രാപ്രദേശിലെയോ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നാണ് കോടതിയില്‍ ആവശ്യപ്പെട്ടതെന്നും ആളൂര്‍ പറഞ്ഞു.