തിരുവനന്തപുരം: ഡി ജി പി ജേക്കബ് തോമസിനെതിരെയുള്ള പരാതിയില്‍ സി ബി ഐ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന സര്‍ക്കാര്‍. അവധിയെടുത്ത് സ്വകാര്യ കോളേജില്‍ പഠിപ്പിച്ചെന്ന പരാതി സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട്. കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ അറിയിച്ചിരുന്നു. സി ബി ഐയുടെ നിലപാട് സംശയാസ്പദവും ദുരൂഹവുമാണെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യാവാങ്മൂലത്തില്‍ പറയുന്നു. രാഷ്ട്രീയ പ്രേരിതമായ ഹര്‍ജിയാണെന്നും ജേക്കബ് തോമസ് സര്‍വീസ് ചട്ടങ്ങള്‍ ചട്ടങ്ങള്‍ സത്യവാങ്മൂലത്തിലുണ്ട്.