അടച്ചുപൂട്ടാന്‍ കോടതി ഉത്തരവിട്ട കോഴിക്കോട്ടെ മലാപ്പറമ്പ് സ്കൂളിന് പുറമെ സ്കൂള്‍, ഇന്നലെ അടച്ചുപൂട്ടിയ മലപ്പുറം കൊണ്ടോട്ടിയിലെ മാങ്ങാട്ടുമുറി സ്കൂള്‍, തൃശ്ശൂരില്‍ കഴിഞ്ഞ ദിവസം പൂട്ടിയ കിരാലൂര്‍ സ്കൂള്‍, കോഴിക്കോട്ട് തന്നെയുള്ള പാലാട്ട് സ്കൂള്‍ എന്നിവയാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന തീരുമാനമാണെങ്കിലും പൊതുവിദ്യാഭ്യാസം സംരക്ഷിക്കുകയെന്ന നയം അനുസരിച്ച് ഈ സ്കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് ഇനി അതത് മാനേജര്‍മാരുമായി ചര്‍ച്ച ചെയ്യും. രണ്ട് ദിവസമായി നീളുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും നിയമപരമായ കൂടിയാലോചനകള്‍ക്കും ശേഷമാണ് തീരുമാനമെടുത്തത്.