സര്‍ക്കാര്‍ ജീവനക്കാരുടെ ഓണാവധി വെട്ടിക്കുറയ്ക്കാന്‍ ആലോചന. ഓണാവധി തിരുവോണ ദിവസം മാത്രം

തിരുവനന്തപുരം: പ്രളയം ദുരിതം വിതച്ച പശ്ചാതലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഓണാവധി വെട്ടിക്കുറയ്ക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഓണാവധി തിരുവോണ ദിവസം മാത്രമാക്കാനാണ് തീരുമാനം. പ്രധാനമായും സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകള്‍ക്കുമാകും അവധി ഒഴിവാക്കിയിട്ടുണ്ട്. തീരുമാനം ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് ഉണ്ടായത്. നിലവില്‍ 24 മുതല്‍ 28 വരെയാണ് അവധി അറിയിച്ചിട്ടുള്ളത്.

Add Asianetnews as a Preferred SourcegooglePreferred

സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ ഓണാവധി തിരുവോണത്തിനു മാത്രമാക്കിയിട്ടുണ്ടായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സര്‍ക്കാര്‍ സംവിധാനം അവധിയില്ലാതെ പ്രവര്‍ത്തിക്കണമെന്ന വിലയിരുത്തലാണ് ഓണാവധി വെട്ടിച്ചുരുക്കിയത്.