കൊല്ലം: ഗൗരിനേഹയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന്‍റെ അഭിപ്രായം തേടി. ആഭ്യന്തര സെക്രട്ടറി രണ്ടാഴ്ചക്കുളളില്‍ അഭിപ്രായം അറിയിക്കണം. കേസ് മാര്‍ച്ച് 5ന് കൊല്ലത്ത് നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും. 

അതേസമയം, അടുത്തിടെ നിരവധി അനിഷ്ടസംഭവങ്ങള്‍ ഉണ്ടായ ട്രിനിറ്റി ലൈസിയം സ്കൂളിന്‍റെ അംഗീകാരം റദ്ദാക്കണമെന്ന ഡിഡിഇയുടെ ശുപാര്‍ശ ഗൗരവമായാണ് കാണുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. അധ്യാപികമാരുടെ മാനസിക പീഡനത്തെത്തുടര്‍ന്നാണ് ഗൗരി ആത്മഹത്യ ചെയ്യുകയായിരുന്നു.