ബീച്ച് റിസോർട്ടിലേക്ക് പടർന്ന കാട്ടുതീയിൽ ബോട്ട് വഴി രക്ഷപ്പെടാൻ ശ്രമിച്ച പത്ത് പേരെ കാണാനില്ല

ഏഥൻസ്: ഗ്രീസ് തലസ്ഥാനമായ ഏഥൻസിന്‍റെ പ്രാന്തപ്രദേശങ്ങളിലുണ്ടായ കാട്ടുതീയിൽ 20 പേർ വെന്തുമരിച്ചു. മരിച്ചവരിൽ 16 പേരും കുട്ടികളാണ്. വീടുകൾ ഉപേക്ഷിച്ച് രക്ഷപ്പെടുന്നതിനിടെ കാറിന് തീ പിടിച്ചാണ് കടലോരപ്രദേശമായ മാതിയിൽ നാല് പേർ മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇവിടത്തെ ഒരു ബീച്ച് റിസോർട്ടിൽ തീ പടർന്നതോടെ പുറത്തേക്ക് പോകാനാകാതെ പെട്ടുപോയ എട്ട് പേരും മരിച്ചു. തീയിൽ നിന്ന് കടലിലൂടെ ബോട്ട് വഴി രക്ഷപ്പെടാൻ ശ്രമിച്ച പത്ത് വിനോദസഞ്ചാരികളെ കാണാതായിട്ടുണ്ട്. ഏഥൻസിനടുത്തുള്ള കിനെറ്റയിൽ ഉണ്ടായ കാട്ടുതീ, ജനവാസമേഖലകളിലേക്കും പടരുകയായിരുന്നു. 

ഇതിനിടെ, അറുന്നൂറോളം സന്നദ്ധപ്രവർത്തകർ വിവിധ മേഖലകളിലായി രക്ഷാപ്രവർത്തനം തുടരുകയാണ്. 104 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതിൽ 11 പേരുടെ നില ഗുരുതരമാണ്.