ബംഗലൂരു: വധുവിനെ താലി ചാര്‍ത്തുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് വിവാഹമണ്ഡപത്തില്‍ വച്ച് വരന്‍ മരിച്ചു. കര്‍ണാടകയിലെ തുംകൂറില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വസന്തകുമാര്‍ (28) എന്ന യുവാവാണ് മരിച്ചത്. എഞ്ചിനീയറായ ഇയാളുടെ വിവാഹം ബംഗളുരുവിലെ ഒരു കല്യാണ മണ്ഡപത്തില്‍ നടക്കുന്നതിനിടെയായിരുന്നു മരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മധുഗിരി സ്വദേശിനിയായ യുവതിയെയാണ് വസന്തകുമാര്‍ വിവാഹം കഴിക്കേണ്ടിയിരുന്നത്. എന്നാല്‍ താലി ചാര്‍ത്തുന്നതിന് സെക്കന്റുകള്‍ക്ക് മുമ്പ് ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇയാള്‍ മരണത്തിനു കീഴടങ്ങി.

വിവാഹത്തിന്റെ മതപരമായ ചടങ്ങുകള്‍ നടന്നു കൊണ്ടിരിക്കെ രാവിലെ 7.30നാണ് യുവാവ് കുഴഞ്ഞു വീണത്. വസന്തകുമാറിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. അപ്രതീക്ഷിതമായ മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് ബന്ധുക്കളും വധുവും മറ്റും.