ദില്ലി: സ്വര്‍ണത്തിന് മൂന്നു ശതമാനം നികുതി ഈടാക്കാന്‍ ചരക്കുസേവന നികുതി(ജിഎസ്ടി) കൗണ്‍സില്‍ തീരുമാനിച്ചുവെങ്കിലും കേരളത്തില്‍ സ്വര്‍ണത്തിന് വില കുറയും. സ്വര്‍ണാഭരണങ്ങളുടെ ക്രയവിക്രയങ്ങള്‍ കേരളത്തില്‍ കൂടുതലായതിനാലാണ് നികുതി കുറക്കുന്നത്.
നിലവില്‍ അഞ്ച് ശതമാനമാണ് നികുതി. ഇത് മൂന്ന് ശതമാനമായി കുറയും. നിരക്ക് പൊതുവില്‍ അഞ്ച് ശതമാനമാണെങ്കിലും കേരളത്തില്‍ മൂന്ന് ശതമാനമാക്കി നിശ്ചയിക്കുകയായിരുന്നുവെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
