ചെന്നൈ: ചെന്നൈ: ഗുജറാത്ത്, ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചില ചോദ്യങ്ങളുന്നയിച്ച് നടന്‍ പ്രകാശ് രാജ്. വിജയത്തിന് അഭിനന്ദനങ്ങൾ പ്രധാനമന്ത്രി, പക്ഷെ താങ്കൾ ശരിക്കും സന്തോഷിക്കുന്നുണ്ടോയെന്ന് പ്രകാശ് രാജ് ചോദിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രകാശ് രാജിന്‍റെ പ്രതികരണം. ചോദ്യത്തിനൊപ്പം വെറുതെ ചോദിച്ചതാണ് എന്നൊരു ഹാഷ് ടാഗുമുണ്ട്. താങ്കളുടെ 'വികാസ്' കൊണ്ട് വരും എന്ന് പറഞ്ഞ 150+ സീറ്റുകൾ എവിടെ? ആലോചിക്കാൻ കുറച്ചു സമയം തരാം. വിഭാഗീയ രാഷ്ട്രീയം വിലപ്പോയില്ല അല്ലേ? ജാതി, മതം, പാക്കിസ്ഥാൻ തുടങ്ങിയ വിഷയങ്ങളേക്കാൾ വലിയ വിഷയങ്ങൾ നമ്മുടെ നാടിന് ഉണ്ടെന്ന് തിരിച്ചറിയില്ലേ നിങ്ങൾ. നമ്മുടെ ഉൾനാടുകളിലാണ് പ്രശ്നങ്ങൾ ഉള്ളത്. അവിടങ്ങളിലെ അവഗണിക്കപ്പെട്ട കർഷകരുടെ ശബ്ദമാണ് ഒന്ന് കൂടി ഉയർന്നത്, കേൾക്കാമോ നിങ്ങൾക്ക് ? എന്നും പ്രകാശ് രാജ് ചോദിക്കുന്നു.