നാടൻപാട്ട് കലാകാരൻമാരെ കറൻസി നോട്ട് ഉപയോഗിച്ച് ആരാധകർ അഭിഷേകം ചെയ്തു. ഗുജറാത്തിലെ നവ്സാരിയിലാണ് സംഭവം. ഭക്തർക്കായി ഒരുക്കിയ പരിപാടിയിൽ നാടൻ പാട്ട് അവതരിപ്പിക്കാനെത്തിയ കലാകരൻമാരെയാണ് ആരാധകര്‍ നോട്ട് കെട്ടുകൾകൊണ്ട് അഭിഷേകം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്.
നവ്സാരി: നാടൻപാട്ട് കലാകാരൻമാരെ കറൻസി നോട്ട് ഉപയോഗിച്ച് ആരാധകർ അഭിഷേകം ചെയ്തു. ഗുജറാത്തിലെ നവ്സാരിയിലാണ് സംഭവം. ഭക്തർക്കായി ഒരുക്കിയ പരിപാടിയിൽ നാടൻ പാട്ട് അവതരിപ്പിക്കാനെത്തിയ കലാകരൻമാരെയാണ് ആരാധകര്‍ നോട്ട് കെട്ടുകൾകൊണ്ട് അഭിഷേകം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്.
ഗുജറാത്തിലെ ഗ്രാമപ്രദേശങ്ങളിൽ ഇത്തരത്തിൽ പണം വാരി വിതറുന്ന സംഭവങ്ങൾ സാധാരണയാണ്. പലപ്പോഴും സന്നദ്ധസേവനത്തിന് എന്ന പേരിൽ ശേഖരിക്കുന്ന പണമാണ് പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഉപയോഗിക്കാറുള്ളത്.
ജൂണിൽ ബിജെപി നേതാവ് ജിത്തു ഭായ് വാഗാനി പങ്കെടുത്ത പരിപാടിയിലും സമാനമായ സംഭവം നടന്നിരുന്നു. നാടൻപാട്ട് കലാകാരനായിരുന്ന ബിജ്രാധൻ ഗാധ്വിയുടെ നേർക്കാണ് സംഘാടകർ 10 ന്റെയും 500 ന്റെയും നോട്ടുകളെറിഞ്ഞത്. മെയ് മാസം പ്രശസ്ത നാടൻ പാട്ട് കലാകാരിയായ ഗീതാ റബാറിന്റെ ദേഹത്തും നോട്ടുകെട്ടുകൾ വിതറിയിരുന്നു. 50 ലക്ഷത്തോളം രൂപയാണ് അന്ന് ഇതിനായി ചെലവഴിച്ചത്.
