ബംഗളൂരു: ഗുല്‍ബര്‍ഗ റാഗിങ് കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. ഗുല്‍ബര്‍ഗ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പ്രേമാവതി മനഗോളിയാണു കേസ് പരിഗണിക്കുക.

കേരളത്തില്‍ അശ്വതിയുടെ മൊഴിയെടുക്കാന്‍ വന്ന അന്വേഷണ സംഘം തിരിച്ചെത്തിയില്ല എന്ന കാരണത്താലാണു ബുധനാഴ്ച സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നതിനായി മാറ്റിയത്.

അന്വേഷണ ചുമതലയുള്ള ഡിവൈഎസ്‌പി ഗുല്‍ബര്‍ഗയില്‍ തിരിച്ചെത്തിയ സാഹചര്യത്തില്‍ നാളെ വാദം നടക്കും. അറസ്റ്റിലായ മൂന്നു പ്രതികളും കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഗുല്‍ബര്‍ഗ സെന്‍ട്രല്‍ ജയിലിലാണ്.