തിരുവനന്തപുരം: വര്‍ക്കലയില്‍ റിസോര്‍ട്ട് ഉടമയ്ക്ക് നേരെ വെടിവയ്പ്. റിസോര്‍ട്ട് ഉടമ ശ്യാംകുമാറിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. കരകൗശലവസ്തുകള്‍ വില്‍ക്കുന്ന സ്ഥാപനം നടത്തുന്ന ഷിബിന്‍ ഫിലിപ്പാണ് റിവോള്‍വര്‍ എടുത്ത് വെടിയുതിര്‍ത്തത്. ശ്യാമിന് വെടിയേറ്റില്ല. ഇയാളെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം വ്യക്തിവൈരാഗ്യം മൂലമെന്ന് നിഗമനം.