തിരുവനന്തപുരം: നേമം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളിലെ പ്രതി പിടിയില്‍. കാരക്കാമണ്ഡപം പൊറ്റവിള വേലിക്കകം വീട്ടില്‍ തൗഫീര്‍ (26) നെയാണ് ഗുണ്ടാ നിയമപ്രകാരം നേമം പോലീസ് അറസ്റ്റ് ചെയ്തത്. 

തൗഫീര്‍

ഇയാള്‍ക്കെതിരെ നേമം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി അടിപിടി, പിടിച്ചുപറി, നരഹത്യ കേസുകള്‍ ഉള്ളതായും ഇയാള്‍ 2013 ല്‍ ഗുണ്ടാ നിയമപ്രകാരം ആറ് മാസം കരുതല്‍ തടങ്കലില്‍ കഴിഞ്ഞ് മോചിതനായ ശേഷവും തുടര്‍ച്ചയായി സാമൂഹിക വിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായി പൊതുജന സമാധാനത്തിന് ഭീഷണിയായതിനാലാണ് വീണ്ടും ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്തത്തെന്ന് നേമം എസ്.ഐ അറിയിച്ചു.

തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. ജയദേവിന്റെ നിര്‍ദേശാനുസരണം നേമം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. പ്രദീപ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.എസ്.സജി, എസ്.വിമല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിമല്‍ മിത്ര, ഗിരി ബി.ജെ, സന്തോഷ് പി.എസ്. എന്നിവരുള്‍പ്പെട്ട സംഘമാണ് തൗഫീറിനെ അറസ്റ്റ് ചെയ്തത്.