ആലുവയില്‍ കഞ്ചാവ് എത്തിക്കുന്ന സംഘം പിടിയില്‍
കൊച്ചി: എറണാകുളം ആലുവയിലേക്ക് വന്‍ തോതില്‍ കഞ്ചാവെത്തിക്കുന്ന സംഘം പിടിയില്‍. നിരവധി സ്പിരിറ്റ് കേസുകളില്‍ പ്രതിയായ എടത്തല സ്വദേശി ശ്യാംരാജിന്റെ നേതൃത്വത്തിലുളള മൂന്നംഗ സംഘത്തെയാണ് എക്‌സൈ് പിടി കൂടിയത്.
ആലുവ ചൂണ്ടി, മാവേലിക്കര സ്പിരിറ്റ് കേസുകളില്‍ പ്രതിയായ ശ്യാംരാജ് എന്ന 24കാരന്‍ സ്പിരിറ്റിന്റെ സാധ്യത കുറഞ്ഞതോടെയാണ് കഞ്ചാവ് മാഫിയയുമായി ബന്ധപ്പെടുന്നത്. ഇടുക്കിയില്‍ നിന്ന് നേരിട്ട് കഞ്ചാവെത്തിച്ച ശേഷം ആലുവയുടെ വിവിധ ഭാഗങ്ങളിലെ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയാണ് ഇയാളുടെ പതിവ്. ഇടുക്കിയില്‍ നിന്ന് കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നത് കൂട്ടുകാരന്‍ സൈജു സെബാസ്റ്റ്യനും ടോമിയുമാണ്. ആലുവ എടത്തലയില്‍ ദുരെ ദിക്കുകളില്‍ നിന്നു പോലും യുവാക്കള്‍ ബൈക്കിലെത്തി തങ്ങുന്നതില്‍ സംശയം തോന്നിയ നാട്ടുകാരാണ് എക്‌സൈസ് സംഘത്തിന് വിവരം നല്‍കിയത്. തുടര്‍ന്ന് മഫ്തിയിലെത്തിയ ഉദ്യോഗസ്ഥര്‍ മൂന്നു ദിവസം നിരീക്ഷണം നടത്തിയ ശേഷമാണ് ഇവരെ പിടികൂടിയത്. ഇവരുടെ സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടോയെന്നും എക്‌സൈസ് അന്വേഷിച്ചു വരികയാണ്.