ബലാത്സംഗക്കേസിൽ ജയിലിലായ ഗുർമീത് സിംഗിന്‍റെ സിർസയിലെ ആശ്രമത്തിൽ വൻ തോക്ക് വേട്ട. രാവിലെ പൊലീസ് നടത്തിയ തെരച്ചിലിൽ എകെ 47 അടക്കം 37 തോക്കുകൾ കണ്ടെത്തി. ആശ്രമത്തിലെ ഗൂഗർഭ ഗുഹയിൽ ഒളിപ്പിച്ച നിലയിലായിരുന്നു തോക്കുകൾ. ഗുർമീതിന്‍റെ സുരക്ഷയ്ക്കായി രൂപീകരിച്ച സ്വകാര്യസൈന്യത്തിന്‍റെ ആയുധങ്ങളാണ് പിടിച്ചെടുത്തത്.