ഷെഫിന്‍- ഹാദിയ ദമ്പതികള്‍ക്ക് ഒതുക്കുങ്ങൽ പഞ്ചായത്തില്‍ നിന്നും വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഷെഫിന്‍ തന്നെയാണ് ഇക്കാര്യം തന്‍റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. 

കൊല്ലം: ഷെഫിന്‍- ഹാദിയ ദമ്പതികള്‍ക്ക് ഒതുക്കുങ്ങൽ പഞ്ചായത്തില്‍ നിന്നും വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഷെഫിന്‍ തന്നെയാണ് ഇക്കാര്യം തന്‍റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. 

Scroll to load tweet…

ഇവരുടെ വിവാഹം ഹൈക്കോടതി റദ്ദ് ചെയ്തത് വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതിന് തെളിവില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഹാദിയ കേസ് അടുത്തിടെ എന്‍ഐഎ അവസാനിപ്പിച്ചിരുന്നു. ഷെഫിന്‍- ഹാദിയ വിവാഹത്തില്‍ ലൗജിഹാദ് ഇല്ലെന്നും ഇതു സംബന്ധിച്ച് ഇനി കോടതിയില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നില്ലെന്നും എന്‍ഐഎ വ്യക്തമാക്കി.

ഹാദിയയുടെയും ഷെഫിന്‍റെയും വിവാഹം സുപ്രീംകോടതി അംഗീകരിച്ചതും കണക്കിലെടുത്താണ് എന്‍ഐഎ കേസ് അവസാനിപ്പിച്ചത്. ഹാദിയയുടെ പിതാവ് അശോകന്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹാദിയ - ഷെഫിന്‍ വിവാഹം റദ്ദാക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഷെഫിന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.